Who We Are..?
സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന വയോധികരെ ചേർത്ത് നിർത്തി അവരുടെ ശാരീരിക – മാനസിക ആരോഗ്യത്തിന് സംരക്ഷണവും, പിന്തുണയും, ചികിത്സയും നൽകി കൂടുതൽ ഊർജ്ജസ്വലരായി മാറ്റുക എന്നതാണ് Young seniors “പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം” എന്ന ആശയം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് പുറമേ പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക എന്നതും *young seniors” ന്റെ ദൗത്യങ്ങളിൽപ്പെട്ടതാണ്. യു എൻ ന്റെ Decade of healthy aging നെക്കുറിച്ചുള്ള പഠനങ്ങളാണ് ഇത്തരമൊരു ആശയത്തിലേക്ക് we r health നെ നയിച്ചത്.
Why Us
പ്രായമാകുമ്പോൾ തങ്ങളൊരു ബാധ്യതയായി മാറുന്നോ ? എന്ന ചിന്ത പ്രായമായ ഭൂരിഭാഗം വയോധികരുടെ ഉള്ളിൽ ഉടലെടുക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കി പ്രായമായവർക്ക് താങ്ങും, തണലുമാകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് we r health സെന്റർ Young Seniors എന്ന ക്യാമ്പയ്നിങ്ങിനു തുടക്കമിട്ടത്. സമൂഹത്തിൽ പല തരത്തിൽ ഒറ്റപ്പെടലനുഭവിക്കുന്ന ഒരു വിഭാഗമാണ് വയോധികർ. മക്കൾ, പങ്കാളി എന്നിവരുടെ സാമിപ്യമില്ലായ്മയും, പരിഗണനക്കുറവും അവരെ വലിയ ഒറ്റപ്പെടലിലേക്ക് തള്ളിവിടുന്നു.
പ്രായമാകുമ്പോൾ എല്ലാവരും കുഞ്ഞുങ്ങളെപ്പോലെയാകുന്നു എന്നാണ് സ്വതവേ പറയാറ്. ചുറ്റുമുള്ളവരുടെ പരിഗണനയും, സ്നേഹവും, സാമിപ്യവും എല്ലാം കൊതിയ്ക്കും.
How it Works!
സർക്കാർ-റിട്ടയർഡ്ജീ
വനക്കാർ
സർക്കാർ- മാനേജ്മെന്റ്
സ്കൂൾ കോളേജ്
വിദ്യാർത്ഥികൾ
പ്രൈവറ്റ് കോർപ്പറേറ്റ്
ഓഫീസുകളിലെ ജീവനക്കാർ
പ്രായമായവരെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകുന്നു.
രണ്ടാം ഘട്ടത്തിൽ കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലും, മുൻസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും വയോധികരുടെ ആരോഗ്യ- മാനസിക സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും, ആക്ടിവിറ്റികളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. മൂന്നാം ഘട്ടത്തിൽ രണ്ടാം ഘട്ടത്തിന്റെ തുടർച്ചയെന്നോണം വയോജനങ്ങളുടെ ക്ഷേമത്തിനായി വിവിധ ഹെൽത്ത് ക്ലബുകൾ രൂപീകരിക്കാനും ഒപ്പം പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായ ഒരു കൂട്ടം വൊളണ്ടിയർമാരെ വാർത്തെടുക്കാനും we r health ലക്ഷ്യമിടുന്നു. പ്രായമായവരുടെ സംരക്ഷണത്തിനും, ആവശ്യങ്ങൾക്കും ഏത് സമയത്തും കോണ്ടാക്റ്റ് ചെയ്യാനുള്ള ഹെൽപ്പ് ലൈൻ നമ്പറുകളും ” young seniors ” ന്റെ ഉദ്ദേശലക്ഷ്യങ്ങളിൽപ്പെട്ടതാണ്.കേരളത്തിലെ 14 ജില്ലകളിലും പ്രായമായവരെ സംരക്ഷിക്കുന്നതിന്റെയും, അവർക്കെതിരെയുള്ള ചൂഷണം കുറയ്ക്കുന്നതിന്റെയും ഭാഗമായി സമൂഹത്തെ ബോധവാന്മാരാക്കുക എന്ന ദൗത്യം “young Seniors” ഏറ്റെടുത്തിരിക്കുകയാണ്